pulwama @ttack shikhar dhawan to donate money to families of soldier
പുല്‍വാമയില്‍ കൊല്ലപ്പെട്ട സൈനികരുടെ കുടുംബത്തിന് സഹായഹസ്തവുമായി കായിക ലോകം. വീരേന്ദര്‍ സെവാഗാണ് ഇതിന് തുടക്കമിട്ടത്. ഇപ്പോഴിതാ ഇന്ത്യന്‍ ടീമംഗമായ ശിഖര്‍ ധവാനാണ് സഹായം വാഗ്ദാനം ചെയ്തിരിക്കുന്നത്. ട്വിറ്ററില്‍ വൈകാരികമായ വീഡിയോ പോസ്റ്റ് ചെയ്താണ് ധവാന്‍ സഹായം പ്രഖ്യാപിച്ചത്. സൈനികരുടെ കുടുംബത്തിന് ധനസഹായം നല്‍കുമെന്നാണ് പ്രഖ്യാപനം